മാദ്ധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

By News Desk, Malabar News
MalabarNews_Ratan sing
Ratan Sing
Ajwa Travels

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാദ്ധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയില്‍ സഹാറാ സമയ് ചാനലിലെ മാദ്ധ്യമപ്രവര്‍ത്തകനായ രത്തന്‍സിങിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്.

രാത്രി 9.45-നു വീടിനു മുന്നില്‍ നില്‍ക്കുമ്പോളാണ് ആക്രമികള്‍ വെടിവച്ചത്. വെടിയേറ്റ രത്തന്‍ സിങ്ങ് തല്‍ക്ഷണം മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി കുടുംബാംഗങ്ങളുടെ മൊഴി എടുത്തു.

രത്തന്‍ സിങ്ങിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. . ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം ഗാസിയാബാദില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ ഗുണ്ടകള്‍ വെടിവച്ചു കൊന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE