എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിന്റെ ഭാഗമാക്കാന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍

By Syndicated , Malabar News
kadannappli ramachandran
Ajwa Travels

കണ്ണൂര്‍: എല്‍ഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുതിര്‍ന്ന എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് ക്ഷണിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രനും പ്രവര്‍ത്തകര്‍ക്കും മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാമെന്ന് കടന്നപ്പള്ളി പറഞ്ഞു.

ശശീന്ദ്രനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരും സഞ്ചരിച്ചവരുമാണ്. രാഷ്‌ട്രീയ രംഗത്തെ ചില മാറ്റങ്ങള്‍ കാരണം വഴിമാറിയതാണ്. ശശീന്ദ്രനും സഹപ്രവര്‍ത്തകരും പാര്‍ട്ടിയിലേക്ക് വരുന്നത് കോണ്‍ഗ്രസ് എസിനെയും ഇടതുമുന്നണിയെയും ശക്‌തിപ്പെടുത്തുമെന്നും കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായുള്ള തര്‍ക്കം ശക്‌തമായതോടെയാണ് എന്‍സിപി ഇടതുമുന്നണി വിടുമെന്ന പ്രചാരണംവന്നത്. എന്നാല്‍, എല്‍ഡിഎഫ് ബന്ധം അവസാനിപ്പിക്കാന്‍ എകെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.

Read also: ഉമ്മൻചാണ്ടി യുഡിഎഫ് ചെയര്‍മാന്‍ ആയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE