പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനാകെ നാണക്കേടെന്ന് കൈലാഷ് സത്യാര്‍ഥി

By Trainee Reporter, Malabar News
Malabar News_ kailash sathyarthi
Kailash Sathyarthi
Ajwa Travels

ന്യൂ ഡെല്‍ഹി: സ്‍ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. രാജ്യത്തെ നടുക്കിയ ഹത്രസ് സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനാകെ നാണക്കേടാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചു.

പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിന് നാണക്കേടാണ്. ഈ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ തിരിയണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണം. ബലാല്‍സംഗങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും കുടുംബത്തോടും യുപി സര്‍ക്കാരും പോലീസും അനീതി കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ മാദ്ധ്യമങ്ങള്‍ക്കും വിവിധ രാഷ്‌ട്രീയ നേതാക്കള്‍ക്കും, അധികാരികള്‍ സ്ഥലത്ത് നിരോധനം ഏര്‍പ്പെടുത്തുകയാണ് ചെയ്‌തത്.

Read also: വീഴ്‌ച പറ്റി; പെൺകുട്ടിയുടെ കുടുംബത്തിന് മുന്നിൽ കൈകൂപ്പി യുപി ആഭ്യന്തര സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE