വീഴ്‌ച പറ്റി; പെൺകുട്ടിയുടെ കുടുംബത്തിന് മുന്നിൽ കൈകൂപ്പി യുപി ആഭ്യന്തര സെക്രട്ടറി

By News Desk, Malabar News
up-police-chief-to-visit-hathras-after-controversy
HC Awasthy and Awanish Awasthi
Ajwa Travels

ലഖ്‌നൗ: ഹത്രസ് സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് ഉദ്യോഗസ്‌ഥർ. യുപി ഡിജിപി എച്ച്.സി അവസ്‌തി, അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്‌തി എന്നിവരാണ് ഇന്ന് ഉച്ചക്ക് പെൺകുട്ടിയുടെ കുടുംബത്തെ കണ്ടത്. സംഭവത്തിന് ശേഷം യുപിയിലെ ഉന്നത ഉദ്യോഗസ്‌ഥർ നടത്തുന്ന ആദ്യ സന്ദർശനമാണിത്.

ആഭ്യന്തര സെക്രട്ടറി അവാനിഷ് അവസ്‌തി നിരവധി തവണ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന രംഗങ്ങൾ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. അതിർത്തികൾ അടച്ച് 48 മണിക്കൂറിന് ശേഷം മാദ്ധ്യമ പ്രവർത്തകരെ ഗ്രാമത്തിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നു.

മൃതദേഹം നിർബന്ധിച്ച് സംസ്‌കരിച്ചതിൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരേ കുടുംബം ഉദ്യോഗസ്‌ഥരോട് പരാതിപ്പെട്ടു. അതേസമയം, പോലീസിന് വീഴ്‌ചയുണ്ടായെന്നും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്നും ഡിജിപി അറിയിച്ചു.

‘ഞങ്ങൾ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകി. മുഖ്യമന്ത്രി ഇതിനോടകം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്, കൂടാതെ ഒരു വനിതാ ഉദ്യോഗസ്‌ഥയും ടീമിന്റെ ഭാഗമാണ്. ആദ്യ റിപ്പോർട്ട് നാളെ വൈകുന്നേരം 4 മണിക്ക് പുറത്തുവരും’-ചീഫ് സെക്രട്ടറി പറഞ്ഞു.

ഉന്നത ഉദ്യോഗസ്‌ഥരോട് ഒക്‌ടോബർ 12 ന് അലഹബാദ് കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് സന്ദർശനം. ഹത്രസ് സംഭവം പൊതു പ്രാധാന്യം ഉള്ളതാണെന്ന് കോടതി പറഞ്ഞു. ഉന്നത ഉദ്യോഗസ്‌ഥർക്കെതിരേയുള്ള ആരോപണങ്ങൾ മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനത്തെ തുടർന്നാണെന്ന് കോടതി വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE