ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് 20 വയസുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ അഞ്ചാം പ്രതിയും പിടിയിൽ. കേസിലെ മറ്റ് നാല് പ്രതികളെ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം നേരത്തെ പിടികൂടിയിരുന്നു. അഞ്ചാം പ്രതിയായ കമൽരാജ് എന്നയാളെ ഇന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം. കാഞ്ചീപുരത്തെ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടി കടയില്‍ വരാറുള്ള ഗുണശേഖരന്‍ എന്ന ആളുമായി സൗഹൃദത്തിലായിരുന്നു. മറ്റൊരു കമ്പനിയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്‌ദാനം നൽകി ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തിന് പരിചയപ്പെടുത്തി.
ജോലിയുടെ ആവശ്യത്തിനെന്ന വ്യാജേന പെൺകുട്ടിയെ ഇവര്‍ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. യാത്രാമധ്യേ ഉറക്കഗുളികകള്‍ ചേര്‍ത്ത പാനീയം നല്‍കി പെൺകുട്ടിയെ മയക്കി. പിന്നീട് മറ്റു 3 സുഹൃത്തുക്കളെ കൂടി ഗുണശേഖരന്‍ വിളിച്ചു വരുത്തി. അബോധാവസ്‌ഥയിൽ ആയിരുന്ന പെണ്‍കുട്ടിയെ ഇവർ അഞ്ച് പേർ ചേർന്ന് ബലാൽസംഗം ചെയ്യുകയായിരുന്നു.
കേസിൽ ശാസ്‌ത്രീയ പരിശോധനകള്‍ അടക്കമുള്ള കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിൽസയിലാണ്.
Most Read: രോഗി മരിച്ചെന്ന് തെറ്റായ വിവരം; ജീവനക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി