കണ്ണൂരില്‍ പുതുതായി 21 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

By Desk Reporter, Malabar News
Malabar News _ Kannur containment zone updates
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ 21 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലെ 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്.

സമ്പര്‍ക്ക രോഗബാധിതര്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 48, കല്ല്യാശ്ശേരി 3, വേങ്ങാട് 2, 21, മാടായി 20, പരിയാരം 12, അഴീക്കോട് 8, മയ്യില്‍ 9, ആറളം 8, പയ്യന്നൂര്‍ 3, രാമന്തളി 10, കുഞ്ഞിമംഗലം 6, ചെറുപുഴ 5, 16, കണ്ണപുരം 7, 13, മലപ്പട്ടം 9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടുമെന്ന് കളക്ടര്‍ അറിയിച്ചു. കൂടാതെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ രോഗം കണ്ടെത്തിയ എരുവേശ്ശി 2, കൂടാളി 13, മാലൂര്‍ 3, മുണ്ടേരി 7 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കും.

അതേസമയം, നേരത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന വിവിധ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിണറായി 5, കോട്ടയം മലബാര്‍ 11, ധര്‍മ്മടം 13, 15, കുന്നോത്തുപറമ്പ 1, 12, മലപ്പട്ടം 13, നാറാത്ത് 13, മുണ്ടേരി 10, 11, മലപ്പട്ടം 7, കുറ്റിയാട്ടൂര്‍ 11, 16, ഉദയഗിരി 6, നടുവില്‍ 2, ശ്രീകണ്ഠാപുരം 21, 25, 26, ചെങ്ങളായി 1, 10, 12, 13, 15, കടന്നപ്പള്ളി പാണപ്പുഴ 1, 7, 10, 11, 14, 15, ചെറുതാഴം 7, 8, 9, 10, 11, 16, 17, അയ്യന്‍കുന്ന് 6, 12, 14, ചപ്പാരപ്പടവ് 11, ചെറുകുന്ന് 6, 7, ചിറ്റാരിപ്പറമ്പ 4, 8, ഇരിട്ടി 2, 13, 23, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23, 31, 29, 40, കരിവെള്ളൂര്‍ പെരളം 6, 10, കീഴല്ലൂര്‍ 7, കോളയാട് 7, 9, 10, 13, കൂടാളി 15, കൂത്തുപറമ്പ 1, 13, 26, കൊട്ടിയൂര്‍ 1, 2, 6, കുഞ്ഞിമംഗലം 2, 12, കുറുമാത്തൂര്‍ 10, മാങ്ങാട്ടിടം 2, 18, പടിയൂര്‍ കല്ല്യാട് 1, 12, പാനൂര്‍ 9, 16, 18, പരിയാരം 10, പയ്യന്നൂര്‍ 2, 20, 21, 28, 29, 37, പേരാവൂര്‍ 8, പെരിങ്ങോം വയക്കര 12, തലശ്ശേരി 31, തില്ലങ്കേരി 7, വളപട്ടണം 5, 8 എന്നീ വാര്‍ഡുകളെയാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയത്.

കണ്ണൂര്‍ ജില്ലയില്‍ 52 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE