നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ 20 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ

By Desk Reporter, Malabar News
Containment-Zone_Nilambur_Malabar News
Ajwa Travels

മലപ്പുറം: നവംബർ 13 വെള്ളി മുതൽ ജില്ലയിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ഇനി പറയുന്ന സ്‌ഥലങ്ങളിൽ കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ നിലവിൽ വരും.

ചാലിയാർ പഞ്ചായത്തിലെ 5 വാർഡുകളും, അമരമ്പലം പഞ്ചായത്തിലെ ഒരു വാർഡും, എടക്കര പഞ്ചായത്തിലെ 4 വാർഡുകളും, കരുളായി പഞ്ചായത്തിലെ 2 വാർഡുകളും, ചുങ്കത്തറ പഞ്ചായത്തിലെ 6 വാർഡുകളും, മൂത്തേടം പഞ്ചായത്തിലെ 3 വാർഡുകളും, പോത്തുകൽ പഞ്ചായത്തിലെ 3 വാർഡുകളും, വഴിക്കടവ് പഞ്ചായത്തിലെ 3 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലായിരിക്കും.

നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ 1,4,5,7,9 മുതൽ 13, 15,16,19, 22 മുതൽ 26, 28,29,32 ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ വരുന്നത്.

അമരമ്പലം പഞ്ചായത്തിലെ 2, ചാലിയാർ പഞ്ചായത്തിലെ 4,6,8,11,13 എടക്കര പഞ്ചായത്തിലെ 2,3,4,6, കരുളായി പഞ്ചായത്തിലെ 3,14, ചുങ്കത്തറ പഞ്ചായത്തിലെ 6,10,13,14,15,16 മൂത്തേടം പഞ്ചായത്തിലെ 4,13,15 പോത്തുകല്ല് പഞ്ചായത്തിലെ 10,11,16 വഴിക്കടവ് പഞ്ചായത്തിലെ 3,4,16 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ.

കോവിഡ് വ്യാപിക്കുന്നത് തടയാൻ അധികൃതർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കുക. ജാഗ്രത അനിവാര്യമായ സാഹചര്യം നിലവിൽ ഉള്ളതുകൊണ്ടാണ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. സഹകരിക്കാനും കോവിഡ് വ്യാപനം തടയാനും എല്ലാവരും കൈകോർക്കുക.

Most Read: അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE