കോവിഡ് വ്യാപനം; മുക്കം നഗരസഭയിലെ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്‌മെന്റ് സോണായി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മുക്കം നഗരസഭയിലെ മൂന്ന് വാർഡുകളെ കൂടി കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പൂളപ്പൊയിൽ, കരിയാകുളങ്ങര, നടുകിൽ വാർഡുകളാണ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജിതമാക്കുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

മൂന്ന് വാർഡുകളിലും പോലീസ്, ആരോഗ്യ വകുപ്പ്, നഗരസഭാ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ കർശന നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നടപ്പിലാക്കും. നിലവിൽ പൂളപ്പൊയിൽ കുന്നുമ്മൽ റോഡ്, പൂളപ്പൊയിൽ നെടുങ്കണ്ടം റോഡ് എന്നിവ പോലീസ് അടച്ചു.

ജനമൈത്രി പോലീസ് എസ്‌ഐ അസൈന്റെയും വാർഡ് മെമ്പർമാരായ എംകെ യാസർ, രാജൻ എടോനി, ഇ സത്യനാരായണൻ എന്നിവരുടെയും ആർആർടി വളണ്ടിയർമാരുടെയും നേതൃത്വത്തിൽ വീടുകൾതോറും ബോധവൽക്കരണം ശക്‌തമാക്കുമെന്നും അധികൃതർ അറിയിച്ചു. പൂളപ്പൊയിൽ, കറിയകുളങ്ങര, നടുക്കിൽ വാർഡുകളിൽ കഴിഞ്ഞ ദിവസം 50 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തിരുന്നത്‌. രോഗ്യവ്യാപനം തടയാൻ കർശന നടപടികൾ വാർഡുകളിൽ തുടരും.

Read Also: സംസ്‌ഥാനത്തും വിദ്യാലയങ്ങൾ തുറക്കാൻ ആലോചന; തീരുമാനം തിരക്കിട്ട് നടപ്പാക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE