കണ്ണൂരിലെ കുണ്ടേരി, ഭൂദാനം കോളനികൾ അടച്ചു; ആളുകൾ പുറത്ത് പോകരുതെന്ന് നിർദ്ദേശം

By Trainee Reporter, Malabar News
Kannur covid
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽപ്പെട്ട കുണ്ടേരി, ഭൂതാനം കോളനികൾ അടച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കുണ്ടേരിയിൽ 60 ആളുകൾക്കും ഭൂതാനം കോളനിയിൽ 30 പേർക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. പ്രദേശത്ത് താമസിക്കുന്നവർ പുറത്ത് പോകരുതെന്ന് ജില്ലാ മെഡിക്കൽ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കോളനിയിലേക്ക് കടക്കുന്ന എല്ലാ പ്രധാന റോഡുകളും അടച്ചു. ഇതിൽ ചെറുപുഴ-ആലക്കോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രാപ്പൊയിൽ-മൂന്നാംകുന്ന്-രയറോം റോഡും ഉൾപ്പെടും. കോളനിയിൽ ആളുകൾ തിങ്ങി പാർക്കുന്നതും ആവശ്യത്തിന് സൗകര്യവും ഇല്ലാത്തതാണ് രോഗ വ്യാപനത്തിന് കാരണമായതെന്ന് മെഡിക്കൽ അധികൃതർ പറഞ്ഞു.

കോളനികളിൽ വിവിധ രാഷ്‌ട്രീയ പാർടികൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു.

Read Also: മാനസിക അസ്വാസ്‌ഥ്യമുള്ള യുവതി തുടർപീഡനത്തിന് ഇരയായെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE