ജില്ലയില്‍ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകള്‍; 15 വാര്‍ഡുകള്‍ ഒഴിവാക്കി

By News Desk, Malabar News
Kannur New Containment Zone
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ 30 കണ്ടെയ്‌ൻമെന്റ് സോണുകള്‍ കൂടി കളക്ടര്‍ പ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപന വാര്‍ഡുകളാണ്  കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

ഇവയില്‍ സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ച ചെമ്പിലോട് 15, ചെങ്ങളായി 14, ഏഴോം 14, ഇരിട്ടി നഗരസഭ 9, കടമ്പൂര്‍ 8, കതിരൂര്‍ 10, കണ്ണൂര്‍ കോര്‍പറേഷന്‍ 6,9,17, കരിവെള്ളൂര്‍ പെരളം 1,14, കൊളച്ചേരി 12, കുന്നോത്തുപറമ്പ് 21, കുറ്റിയാട്ടൂര്‍ 12, മാടായി 15, മട്ടന്നൂര്‍ നഗരസഭ 26,34, പാനൂര്‍ നഗരസഭ 36, പാപ്പിനിശ്ശേരി 15, പെരളശ്ശേരി 3, രാമന്തളി 2, ശ്രീകണ്ഠാപുരം നഗരസഭ 8, തലശ്ശേരി നഗരസഭ 38, തൃപ്പങ്ങോട്ടൂര്‍ 6, ഉദയഗിരി 13, വളപട്ടണം 1, തൃപ്പങ്ങോട്ടൂര്‍ 7, തലശ്ശേരി നഗരസഭ 29 എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്‌ഡൗൺ ആണ് പ്രഖ്യാപിച്ചത്.

കൊട്ടിയൂര്‍ 11, ശ്രീകണ്ഠാപുരം നഗരസഭ 13 എന്നിവിടങ്ങളില്‍ പുറമേ നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ൻമെന്റ് സോണാക്കിയത്.

അതേ സമയം മുന്‍പ് കണ്ടെയ്‌ൻമെന്റ് സോണുകള്‍ ആയിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ (1,2,8,21,26,48,49,52), വളപട്ടണം (3,13), അഴീക്കോട് (1,7,8,9,12,15), ചിറക്കല്‍ (2,4,11,12,13,20,22), പാപ്പിനിശ്ശേരി (4,5,14), മയ്യില്‍ (1,9,10), കൊളച്ചേരി (3,7,8), മലപ്പട്ടം (2), കുറ്റിയാട്ടൂര്‍ (1,15), പട്ടുവം (7), ചപ്പാരപ്പടവ് (17), കുറുമാത്തൂര്‍ (11), നടുവില്‍ (10,11,16,18), തൃപ്പങ്ങോട്ടൂര്‍ (15,16), ന്യൂമാഹി (5,13) എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

ജില്ലയില്‍ 968 പേര്‍ നിലവില്‍ ചികിത്സയിലാണ്. 3998 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2992 പേര്‍ രോഗമുക്തി നേടി.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE