കരിപ്പൂര്‍ വിമാനാപകടം ; ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

By Desk Reporter, Malabar News
Karipur Death_ Malabar News
Representational Image
Ajwa Travels

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇദ്ദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വിമാനത്തില്‍ ഇദ്ദേഹത്തിനൊപ്പം യാത്രചെയ്തിരുന്ന ഭാര്യയും ചികിത്സയില്‍ തുടരുകയാണ്. ഇതോടെ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി.

ആഗസ്റ്റ് 7നാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിംഗിനിടെ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് വീണത്. 18 പേര്‍ മരണപ്പെടുകയും നൂറിലേറെ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയ്ക്കാണ് അന്വേഷണചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE