‘ കരിപ്പൂർ രക്ഷാപ്രവർത്തനം അത്ഭുതപ്പെടുത്തുന്നത് ‘ ; ഒടുവിൽ മലപ്പുറത്തിന് മനേകയുടെ പ്രശംസ

By Desk Reporter, Malabar News
Maneka Gandhi_2020 Aug 18

കരിപ്പൂർ വിമാനാപകടത്തിൽ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് മനേക ഗാന്ധി. മുസ്ലിം യൂത്ത് ലീഗ് നേതാവ് രക്ഷാപ്രവർത്തനം വിശദീകരിച്ച് നൽകിയ ഇമെയിലിന് മറുപടിയായാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.

വിമാനാപകടം നടന്ന സമയത്ത് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകളാണ് അവിടുത്തെ ജനങ്ങളിൽ നിന്നുണ്ടായത്. രോഗബാധ പോലും വകവക്കാതെയാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. ഇതുപോലെയുള്ള മനുഷ്യത്വപരമായ നടപടികൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ടെന്നും അവരുടെ ഇമെയിൽ സന്ദേശത്തിൽ പറയുന്നു.

കോവിഡ് ബാധ പോലും ഭയപ്പെടാതെ നടത്തിയ രക്ഷാപ്രവർത്തനം വിശദീകരിച്ചുകൊണ്ട് മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയാണ് മനേക ഗാന്ധിക്ക് സന്ദേശമയച്ചത്.

മുൻപ് പാലക്കാട്‌ ജില്ലയിൽ സ്ഫോടക വസ്തു കഴിച്ചു ആന ചരിഞ്ഞ സംഭവത്തിൽ മനേക ഗാന്ധി മലപ്പുറത്തിനെതിരെ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെ ബിജെപിയുടെ ചില കേന്ദ്രനേതാക്കളും അതേറ്റെടുത്തു. പിന്നീട് വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നപ്പോൾ സംസ്ഥാന വനംവകുപ്പിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് അവർ നൽകിയ വിശദീകരണം. അന്നും മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് നേതൃത്വം അവർക്ക് ഇമെയിൽ സന്ദേശം അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE