‘കയറ്റം’ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു

By Staff Reporter, Malabar News
malabarnews-Kayattam-manju
Ajwa Travels

മഞ്ജു വാര്യരെ നായികയാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമായ കയറ്റത്തിന്റെ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ട്രെയിലർ റിലീസ് ചെയ്‌തത്. ഈ മാസം 21-ന് ആരംഭിക്കുന്ന ബുസാൻ ഫിലിം ഫെസ്‌റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും.

എസ്. ദുർഗക്കും, ചോലക്കും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹർ അഥവാ കയറ്റം. ഹിമാലയത്തിലേക്ക് യാത്ര നടത്തുന്ന ഒരു കൂട്ടം സഹസികരുടെ കഥയാണ് ചിത്രം പറയുന്നത്.

മലയാളത്തിനു പുറമേ, സിനിമക്ക് വേണ്ടി രൂപപ്പെടുത്തിയ ‘അഹര്‍ സംസ’ എന്ന ഭാഷയും  ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു. വേദ് വൈബ്‌സ്, ഗൗരവ് രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കഥ, തിരക്കഥ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ എന്നിവയും സംവിധായകൻ സനൽ കുമാർ ശശിധരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE