തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് നേതൃനിര. നിയസഭ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന ദയനീയ പരാജയം ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലക്ക് തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, തോൽവിയുടെ ഉത്തരവാദി താൻ മാത്രമെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നതായി മുല്ലപ്പളളി രാമചന്ദ്രൻ പ്രതികരിച്ചു. തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വിമർശിച്ചു.
തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലക്ക് പരാജയത്തിന്റ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്നും ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പഴിചാരൽ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദേഹം സമിതിയിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല നിലപാട് സ്വീകരിച്ചു. പരസ്‌പര ആരോപണമുയർത്തി മറ്റുള്ളവർക്ക് ചിരിക്കാൻ വക ഉണ്ടാക്കരുതെന്ന് ചെന്നിത്തല വിമർശിച്ചു. കോൺഗ്രസിൽ നിന്ന് ആളുകളെ അടർത്തിയെടുക്കാൻ ആർഎസ്എസ് ശ്രമിക്കും. അതിൽ ജാഗ്രത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read also: ഇടതു തരംഗത്തിന് പിന്നിൽ പിണറായി മാത്രമല്ല; സിപിഎം മുഖപത്രം