തിരുവനന്തപുരം: കേരളത്തിൽ അലയടിച്ച ഇടതു തരംഗം മുന്നണിയുടെ നിലപാടിന്റെ ഭാഗമാണെന്ന് സിപിഎം മുഖപത്രം. മുന്നണിയുടെ കൂട്ടായ ശ്രമഫലമായി ലഭിച്ച വിജയം പിണറായി വിജയന്റെ സര്‍വാധിപത്യത്തിലേക്കു ചുരുക്കുകയാണെന്ന് കേന്ദ്ര നേതൃത്വത്തിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിൽ പറയുന്നു.
പരമാധികാരമുള്ള നേതാവിന്റെ വിജയമാണ് കേരളത്തിൽ കണ്ടതെന്ന്
വരുത്തി തീർക്കാനാണ് മാദ്ധ്യമങ്ങളുടെ ശ്രമമെന്നും ലേഖനത്തിൽ പറയുന്നു. പ്രകാശ് കാരാട്ടാണ് പീപ്പിള്‍സ് ഡെമോക്രസിയുടെ എഡിറ്റര്‍. പിണറായി വിജയന്‍ ഭരണത്തില്‍ മികച്ച മാതൃക കാട്ടിയെന്നതു സത്യമാണെന്നും കൂട്ടായ പരിശ്രമത്തിന്റെ പാത ആയിരിക്കും പുതിയ മന്ത്രിസഭയും പിന്തുടരുകയെന്നും ലേഖനം വ്യക്‌തമാക്കി.
എന്നാൽ ഇടതു തരംഗത്തിനിടയിലും കുണ്ടറ, തൃപ്പൂണിത്തുറ, ചാലക്കുടി, കല്‍പ്പറ്റ എന്നീ മണ്ഡലങ്ങളിലെ തോല്‍വി തിരിച്ചടിയായി എന്നാണ് പാര്‍ട്ടി മുഖപത്രം വിലയിരുത്തുന്നത്. അതേസമയം നാല് മണ്ഡലങ്ങളിലെ തോല്‍വിയെ കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 18ന് ചേരുന്ന സംസ്‌ഥാന സമിതി യോഗം തീരുമാനമെടുക്കും.
Read also: ‘ഗൗരിയമ്മ’; തരംഗമായി അഭിലാഷ് കോടവേലിൽ രചിച്ച കവിത