ബ്ലാസ്റ്റേഴ്‌സ് വോളിബാൾ കളത്തിലേക്കും, റാഡ്നിച്കി ബൽഗ്രേഡുമായി ചേർന്ന് പുതിയ സംരംഭം

By Desk Reporter, Malabar News
kerala blasters_2020-Aug-25
Ajwa Travels

ഫുട്ബോളിനു പിന്നാലെ കേരളത്തിലെ ജനകീയമായ മറ്റൊരു കായിക ഇനത്തിലേക്ക് കൂടി കാലെടുത്തു വക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഫുട്ബോൾ രംഗത്ത് ക്ലബ്ബിന്റെ വിജയകരമായ മുന്നേറ്റത്തിന് ശേഷം മാതൃ കമ്പനിയായ ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് റാഡ്‌നിച്കി ബ്ലാസ്റ്റേഴ്സ് എന്ന പേരിൽ വോളിബോൾ രംഗത്തും പുതിയ സംരംഭം തുടങ്ങുകയാണ്. പ്രശസ്ത സെർബിയൻ ക്ലബ്ബായ റാഡ്‌നിച്കി ബെൽഗ്രേഡുമായി ചേർന്നുള്ള സംരംഭം വോളിബോളിന്റെ പരമ്പരാഗതമായ കേന്ദ്രങ്ങളിലൊന്നായ കേരളത്തിലെ പ്രതിഭകൾക്ക് കൂടുതൽ അവസരമൊരുക്കും. സെർബിയൻ ഒന്നാം ഡിവിഷൻ ലീഗിൽ ആയിരിക്കും ടീം മത്സരിക്കുക. കേരളത്തിൽ നിന്നുള്ള യുവ താരങ്ങൾക്ക് സാങ്കേതിക വൈദഗ്ദ്ധ്യം, പരിശീലന സൗകര്യങ്ങൾ എന്നിവ നൽകുന്നതിനു പുറമേ വളർന്നുവരുന്ന പ്രതിഭകളെ അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുവരാനും കൂടി ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് രംഗത്തിറങ്ങുന്നത്.

വോളിബോളിൽ ഏറെ പൈതൃകം അവകാശപ്പെടാവുന്ന രാജ്യമാണ് സെർബിയ. പുരുഷ-വനിത വിഭാഗങ്ങളിലായി സമ്മർ ഒളിമ്പിക്സ്, എഫ്ഐവിബി വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങിയവായിൽ മികച്ച നേട്ടങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. റാഡ്നികി ബെൽഗ്രേഡുമായുള്ള സഹകരണത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമ നിഖിൽ ഭരദ്വാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. വോളിബോളിനോടുള്ള സംസ്ഥാനത്തിന്റെ താൽപര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിചേർന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കേരളത്തിലെ യുവതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും മത്സരപരിചയവും ഉറപ്പാക്കാൻ ഈ നീക്കം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE