കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകൻ അലവി ചൂടി നിര്യാതനായി

By Desk Reporter, Malabar News
Alavi Choody Passed Away

കാരപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് കാരപ്പുറം യൂണിറ്റ് പ്രവർത്തകൻ അലവി ചൂടി ഇന്ന് കാലത്ത് നിര്യാതനായി. 73 വയസായിരുന്നു. അസുഖങ്ങൾ കാരണം ദീർഘ നാളായി കോഴിക്കോട് മെഡിക്കൽ കോളേജിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലുമായി ചികിൽസയിലായിരുന്നു.

എസ്‌വൈഎസ്‌ കാരപ്പുറം യൂണിറ്റിലെ സജീവ പ്രവർത്തകനായ ജുനൈദ് മകനാണ്. സുനിത, റംസിയ എന്നിവരും മുൻപ് മരണമടഞ്ഞ അസ്‌മാബിയും മക്കളാണ്. ഭാര്യ നഫീസ. മുജീബ്, മുഹമ്മദ്‌, ശഹ്‌ല, മജീദ് എന്നിവരാണ് മരുമക്കൾ.

ജനാസ നമസ്‌കാരം കാരപ്പുറം സുന്നി ജുമാ മസ്‌ജിദിൽ കാലത്ത് 11മണിക്ക് നടന്നു. സംസ്‌കാര ചടങ്ങുകൾക്ക് കാരപ്പുറം ജുമാമസ്‌ജിദ്‌ ഖത്തീബ് ഉസ്‌മാൻ ബാഖവി നേതൃത്വം നൽകി. പരേതന്റെ പരലോക മോക്ഷത്തിന് വേണ്ടി പ്രാർഥിക്കണമെന്നും കഴിയുന്നവർ ഇദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കരിക്കണമെന്നും കുടുംബാംഗങ്ങൾ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE