തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ്. വ്യാപകമായ മഴ രാത്രിയിലും തുടർന്നേക്കും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യസ സ്‌ഥാപനങ്ങൾക്ക് നാളെ അവധിയാണ്. കേരളാ സർവകലാശാല നാളെ നടത്താൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
സംസ്‌ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയോടെ മഴയുടെ ശക്‌തി കുറയും.
അറബിക്കടലിലെ ചക്രവാതച്ചുഴിയും, അനുബന്ധ ന്യൂനമർദ്ദ പാതിയുമാണ് നിലവിൽ മഴ കിട്ടാൻ കാരണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വ്യാഴാഴ്‌ചയോടെ തമിഴ്‌നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും. ബുധനാഴ്‌ചയോടെ അറബിക്കടലിൽ മഹാരാഷ്‌ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. രണ്ട് ന്യൂനമർദ്ദവും കേരളത്തെ കാര്യമായി ബാധിക്കാൻ സാധ്യത ഇല്ലെന്നാണ് നിലവിലെ നിഗമനം.
Read Also: സഞ്‌ജിത്തിന്റെ മരണ കാരണം തലയിലേറ്റ വെട്ട്; പോസ്‌റ്റുമോർട്ടം റിപ്പോർട്