തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 970 പേര്‍ക്ക് കോവിഡ് രോഗമുക്തി ലഭിച്ചു. 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമായിട്ടില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 145 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 88 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 49 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 28 പേര്‍ക്കും, വയനാട് ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 17 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
- തിരുവനന്തപുരം 292
- മലപ്പുറം 170
- കോട്ടയം 139
- ആലപ്പുഴ 110
- കൊല്ലം 106
- പാലക്കാട് 78
- കോഴിക്കോട് 69
- കാസര്‍ഗോഡ് 56
- എറണാകുളം 54
- കണ്ണൂര്‍ 41
- പത്തനംതിട്ട 30
- വയനാട് 25
- തൃശൂര്‍ 24
- ഇടുക്കി 17
ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന 27 പേർക്ക് ഇന്നും രോഗം സ്ഥിരീകരിച്ചു. മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോ ആരോഗ്യ പ്രവർത്തകർക്കും തൃശൂര്‍ ജില്ലയിൽ 5, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 4 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ 3 പേർക്കും, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
രോഗമുക്തി നേടിയ 970 പേരിൽ എറണാകുളം ജില്ലയില്‍ നിന്നുള്ള 138 പേരും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 116 പേരും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 115 പേരും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 109 പേരും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 101 പേരും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 80 പേരും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേരും, കോട്ടയം ജില്ലയില്‍ നിന്നുള്ള 56 പേരും, വയനാട് ജില്ലയില്‍ നിന്നുള്ള 48പേരും, കൊല്ലം ജില്ലയില്‍ നിന്നുള്ള 43 പേരും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 35 പേരും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേരും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 30 പേരും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 11 പേരും ഉൾപ്പെടുന്നു.
നിലവിലെ സർക്കാർ കണക്കനുസരിച്ച്, രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് 12,347 പേരാണ്. 21,836 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി ഒന്നര ലക്ഷത്തോളം പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,37,615 പേര് വീട്ടിലോ / ആരോഗ്യ സുരക്ഷാ (Institutional Quarantine) കേന്ദ്രങ്ങളിലോ ആണ് നിരീക്ഷണത്തിൽ ഉള്ളത്. ആശുപത്രികളിൽ 11,742 പേര് നിരീക്ഷണത്തിലുണ്ട്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 1278 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,745 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു. ഇതുവരെ ആകെ പത്ത് ലക്ഷത്തോളം (9,84,208) സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ അയ്യായിരത്തിനടുത്ത് (4989) സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. കോവിഡ് വ്യാപന നിരീക്ഷണത്തിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ എന്നിവരിൽ നിന്ന് ശേഖരിച്ച 1,37,683 സാമ്പിളുകളിൽ 1193 പേരുടെ ഫലം വരാനുണ്ട്.