‘കേരളീയം ധൂർത്തല്ല, പരിപാടി കഴിഞ്ഞു കണക്ക് മാദ്ധ്യമങ്ങളെ കാണിക്കും’; ധനമന്ത്രി

By Trainee Reporter, Malabar News
Minister KN Balagopal-
ധനമന്ത്രി കെഎൻ ബാലഗോപാൽ
Ajwa Travels

തിരുവനന്തപുരം: കേരളീയം ധൂർത്തല്ലെന്നും കണക്കൊക്കെ പരിപാടി കഴിഞ്ഞു മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. വിവിധ പ്രസ്‌ഥാനങ്ങളുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത് രാഷ്ട്രീയപരമായി ആരോപണങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

‘കേരളത്തിന്റെ വാണിജ്യ ടൂറിസം മേഖലകൾക്ക് സഹായകമാകുന്ന വലിയ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലേക്ക് നവംബർ ഒന്ന് മുതൽ ഏഴുവരെ വരികെയെന്നത് വളരെ വലിയ വാണിജ്യ സാധ്യതയാണ് തുറക്കുന്നത്. സാംസ്‌കാരികവും കലാപരവുമായ ഉന്നമനവും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ ഒരു ധൂർത്തും ഇല്ല’- കെഎൻ ബാലഗോപാൽ പറഞ്ഞു.

‘കേരളം ഉണ്ടായ കാലം മുതൽ 2021 വരെ 47,000 കോടി രൂപയാണ് കേരളത്തിന്റെ നികുതി വരുമാനം. ആ തനത് നികുതി വരുമാനത്തിൽ നിന്ന് 2023 മാർച്ച് ആയപ്പോൾ അത് 71,000 കോടി രൂപയായി വർധിച്ചു. നികുതി വർധിപ്പിച്ചിട്ടില്ല. നമ്മുടെ ഇക്കണോമിക് ആക്റ്റിവിറ്റികൾ വർധിപ്പിക്കുകയാണ് ചെയ്‌തത്‌’- ധനമന്ത്രി കൂട്ടിച്ചേർത്തു.

Most Read| സംസ്‌ഥാനത്ത്‌ ഇന്നും മഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE