വയനാട്: സംസ്‌ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ വയനാട് തുരങ്കപാതക്ക് കിഫ്ബിയുടെ ധനാനുമതി. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തികൾക്കായി കിഫ്ബിയുടെ 2134.50 കോടി രൂപയുടെ ധനാനുമതിയാണ് ലഭിച്ചത്. ഇന്ന് ചേർന്ന കിഫ്‌ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയത്.
നേരത്തെ പ്രാഥമിക പരിശോധനകളുടെ ഭാഗമായി 658 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പിന്നീട് കൊങ്കൺ റെയിൽവേ കോർപറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട് പ്രകാരമാണ് 2134 രൂപയുടെ ചിലവ് വരുമെന്ന് വിലയിരുത്തിയത്. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടാണ് തുരങ്കപാതയുടെ നിർമാണം.
തുരങ്കപാത യാഥാർഥ്യമായാൽ താമരശ്ശേരി ചുരം കയറാതെ കേവലം എട്ട് കിലോമീറ്റർ ദൂരമുള്ള പാതയിലൂടെ വയനാട്ടിൽ എത്താൻ സാധിക്കും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ നിന്ന് സ്വർഗംകുന്ന് വഴി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ എത്തുന്നതാണ് തുരങ്കപാത.
Most Read: മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിനെതിരെ കുരുക്ക്