സ്‌മാരക നിർമാണം; സര്‍ക്കാര്‍ കരുതലും ഔചിത്യവും കാണിക്കണമെന്ന് കെകെ രമ

By Syndicated , Malabar News
KK Rama about Monument construction of political leaders
Ajwa Travels

തിരുവനന്തപുരം: വിവിധ നേതാക്കൾക്ക് സ്‌മാരകങ്ങള്‍ നിർമിക്കാൻ ബജറ്റില്‍ തുക വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ ആര്‍എംപി എംഎല്‍എ കെകെ രമ. ഇത്തരമൊരു പ്രതിസന്ധി കാലത്തു നിര്‍മിക്കുന്ന സ്‌മാരകങ്ങള്‍, യഥാർഥത്തിൽ ആദരിക്കപ്പെടാന്‍ ഉദ്ദേശിച്ചവരോടുള്ള അനാദരവായി മാറുമെന്ന് കെകെ രമ പറഞ്ഞു.

വാക്‌സിന്‍ വാങ്ങാന്‍ ആളുകളോട് പിരിവെടുക്കുന്ന ഈ കാലത്ത്, പൊതുഖജനാവിലെ പണം ചെലവഴിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ കരുതലും ഔചിത്യവും കാണിക്കേണ്ടത് പ്രധാനമാണെന്നും രമ കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച ജെഎസ്എസ് നേതാവ് കെആർ ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്‌ണപിള്ള എന്നിവര്‍ക്ക് സ്‌മാരകം നിർമിക്കാൻ 2 കോടി രൂപ രണ്ടാം ഇടത് സര്‍ക്കാര്‍ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. ഒന്നാം ഇടത് സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയുടെ സ്‌മാരകത്തിനും തുക അനുവദിച്ചിരുന്നു.

Read also: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE