കെകെ രമയുടെ സത്യപ്രതിജ്‌ഞ ചട്ടലംഘനമെന്ന് ആക്ഷേപം; പരിശോധിക്കുമെന്ന് സ്‌പീക്കർ

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയുടെ സത്യപ്രതിജ്‌ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്‌പീക്കർ എംബി രാജേഷ്. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്‌ടിൽ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ പാടില്ലെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്‌ഞക്ക് കെകെ രമ ബാഡ്‌ജ്‌ ധരിച്ചെത്തിയത് ചട്ടലംഘനമാണെന്ന് നിരവധി ആളുകൾ ആക്ഷേപം ഉയർത്തിയിരുന്നു. കോഡ് ഓഫ് കോണ്ടക്‌ട് എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്, സ്‌പീക്കർ വ്യക്‌തമാക്കി.

ആർഎംപി സ്‌ഥാപകനും ഭർത്താവുമായ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്‌ജ്‌ ധരിച്ചായിരുന്നു ആർഎംപി നേതാവായ കെകെ രമ സത്യപ്രതിജ്‌ഞക്ക് എത്തിയത്. സഭയിൽ ടിപിയുടെ ശബ്‌ദം മുഴങ്ങുമെന്ന് രമ നേരത്തെ പറഞ്ഞിരുന്നു.

ജയിച്ചത് സഖാവ് ടിപിയാണ്, അദ്ദേഹമാണ് നിയമസഭയിലുള്ളത്. അദ്ദേഹം മുന്നോട്ടുവെച്ച രാഷ്‌ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. കൊലപാതക രാഷ്‌ട്രീയത്തിന് എതിരെയുള്ള സന്ദേശം നൽകാനാണ് ബാഡ്‌ജ്‌ ധരിച്ചു വന്നതെന്നും കെകെ രമ വ്യക്‌തമാക്കിയിരുന്നു.

Read also: പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്; പീഡനം നടന്നെന്ന് റിപ്പോർട്, തെളിവ് ലഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE