കൊടകര കുഴൽപ്പണക്കേസ്; സിപിഎം പ്രവർത്തകനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

By Desk Reporter, Malabar News
Kodakara hawala case; The CPM activist was questioned and released
Representational Image

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ സിപിഎം പ്രവർത്തകൻ റെജിലിനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. തൃശൂർ പോലീസ് ക്ളബിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കുഴൽപ്പണ കവർച്ചാ കേസിലെ പ്രതിയായ രഞ്‌ജിത്തിൽ നിന്ന് റെജിൽ മൂന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതേക്കുറിച്ച് അറിയാനാണ് ഇയാളെ ചോദ്യം ചെയ്‌തത്‌. രഞ്‌ജിത്തിൽ നിന്ന് കൈപ്പറ്റിയ തുക റെജിൽ അന്വേഷണ സംഘത്തെ ഏൽപ്പിക്കും.

അതേസമയം, കുഴൽപ്പണ കവർച്ചാ കേസിലെ മുഖ്യപ്രതിയായ ധർമരാജനെ അറിയാമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമരാജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നു എന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പോലീസിന് നൽകിയിരിക്കുന്ന മൊഴി.

കെ സുരേന്ദ്രനും ധർമരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു.

National News:  ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമം; അമർത്യാസെൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE