കെപിസിസി പുനഃസംഘടന: ദളിതർക്കും സ്‍ത്രീകൾക്കും കൂടുതൽ പ്രാധാന്യം; കെ സുധാകരൻ

By Syndicated , Malabar News
k sudhakaran against centre
Ajwa Travels

തിരുവനന്തപുരം: കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണിയെന്ന്​ അധ്യക്ഷൻ ​കെ സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ്​ ഉണ്ടാവുക. 3 വൈസ്​ പ്രസിഡണ്ടുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വമെന്ന് സുധാകരൻ പറഞ്ഞു

സംസ്‌ഥാന നേതൃത്വം, താഴെ ജില്ലാ കമ്മിറ്റികൾ, തുടർന്ന് നിയോജക മണ്ഡലം കമ്മിറ്റി, ബ്ളോക്ക്​ കമ്മിറ്റി എന്നിങ്ങനെ ആയിരിക്കും സംഘടനാ സംവിധാനം പ്രവർത്തിക്കുക. ദളിതർക്കും സ്‍ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന്​ കോൺഗ്രസ്​ ഭരണഘടന പറയുന്നുണ്ട്​. അത്​ ഉറപ്പാക്കുമെന്ന്​ സുധാകരൻ വ്യക്‌തമാക്കി.

പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കാൻ സംസ്‌ഥാനതലത്തിലും ജില്ലയിലും സംവിധാനം ഉറപ്പാക്കും. കെപിസിസി തലത്തിൽ മീഡിയ സെല്ലുണ്ടാകും. ചാനൽ ചർച്ചയിൽ ഉൾപ്പടെ ആരൊക്കെ പങ്കെടുക്കണം എന്നത് മീഡിയ സെൽ തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്‌തമാക്കി.

Read also: നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE