ആദിപുരുഷനിൽ കൃതി സനോൺ സീതയാകും; ചിത്രങ്ങൾ പങ്കുവച്ച് പ്രഭാസ്

By Team Member, Malabar News
aadipurush
Ajwa Travels

ഇതിഹാസ ഗ്രന്ഥമായ രാമായണത്തെ ആസ്‌പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പ്രഭാസ് തന്നെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ്. ചിത്രത്തിൽ ശ്രീരാമൻ ആയി വേഷമിടുന്ന പ്രഭാസിന്റെ നായികയായി, സീതയായി എത്തുന്നത് ബോളിവുഡ് താരം കൃതി സനോൺ ആണ്.

കൃതിക്കും, മറ്റ് അഭിനേതാക്കൾക്കും ഒപ്പമുള്ള ഫോട്ടോ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രഭാസ് പങ്കുവച്ചിട്ടുണ്ട്. 2021ൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2022ഓടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യം വെക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

രാമായണത്തിലെ രാമ-രാവണ യുദ്ധത്തെ പശ്‌ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തിൻമക്ക് മുകളില്‍ നൻമയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഖാർതിക് പലാനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ടി സീരീസാണ്. ശ്രീരാമന്റെ അനുജനായ ലക്ഷ്‌മണന്റെ വേഷത്തിൽ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Read also : പതിനേഴാം നൂറ്റാണ്ടിലെ കഥയുമായി പവൻ കുമാർ; ‘ഹരി ഹര വീരമല്ലു’ ഫസ്‌റ്റ്ലുക്ക് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE