പതിനേഴാം നൂറ്റാണ്ടിലെ കഥയുമായി പവൻ കുമാർ; ‘ഹരി ഹര വീരമല്ലു’ ഫസ്‌റ്റ്ലുക്ക് പുറത്ത്

By Staff Reporter, Malabar News
hari-hara-veera mallu
Ajwa Travels

തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിനെ നായകനാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ‘ഹരി ഹര വീരമല്ലു’എന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. 150 കോടി മുതല്‍ മുടക്കിൽ മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എഎം രത്‌നയാണ് ചിത്രത്തിന്റെ നിർമാണം. നിധി അഗര്‍വാള്‍ ആണ് നായിക.

തെലുങ്കിനോടാെപ്പം ഒരേ സമയം മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നു. പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍, ഖുതുബ് ഷാഹിസ് കാലഘട്ടത്തിന്റെ പശ്‌ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

ജ്‌ഞാനശേഖര്‍ വിഎസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രം ചാര്‍മിനാര്‍, റെഡ് ഫോര്‍ട്ട്, മച്ചിലിപട്ടണം പോര്‍ട്ട് തുടങ്ങിയവ സെറ്റിട്ടാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രം 40 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെന്നും ജൂലൈ മാസത്തോടെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് പോകാമെന്നാണ് പ്രതീക്ഷയെന്നും നിർമാതാക്കൾ പറയുന്നു.

എംഎം കീരവാനിയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സംഭാഷണം- സായ് മാധവ് ബുറ, വിഷ്വല്‍ ഇഫക്റ്റ്- ബെന്‍ ലോക്ക്, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജീവന്‍, സ്‌റ്റണ്ട്- രാം ലക്ഷ്‌മണ്‍, ശ്യാം കൗശ്യല്‍, ദിലീപ് സുബ്ബാരായണ്‍.

Read Also: ഇഡിക്കെതിരെ സന്ദീപ് നായർ; എറണാകുളം ജില്ലാ സെഷൻസ് കോടതിക്ക് കത്തയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE