വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചനും അരവിന്ദ് സ്വാമിയും; ‘ഒറ്റ്’ ഫസ്‌റ്റ് ലുക്ക്

By Trainee Reporter, Malabar News
Ajwa Travels

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. തമിഴിൽ ‘രണ്ടകം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ടിപി ഫെല്ലിനിയാണ്. വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ പോസ്‌റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

Wishing everyone a Happy & Safe
???VISHU???
Here is the first look of our bilingual movie “OTTU” titled “RENDAGAM” in…

Posted by Kunchacko Boban on Tuesday, April 13, 2021

25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന ചിത്രത്തിൽ ജാക്കി ഷ്‌റോഫും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്. ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സജീവാണ്. തെലുങ്ക് താരം ഈഷ റബ്ബയാണ് ചിത്രത്തിൽ നായിക.

ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്‌റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എഎച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. സ്‌റ്റെഫി സേവ്യറാണ് വസ്‌ത്രാലങ്കാരം.

Read also: മാസ് ലുക്കിൽ മോഹൻലാൽ; ‘ആറാട്ട്’ ടീസർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE