ചിരി കൂട്ടുകെട്ട് വീണ്ടും; ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം വരുന്നു

By Staff Reporter, Malabar News
jayasurya_kunchacko boban
Ajwa Travels

മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുതിയ സിനിമയുടെ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.

ജയസൂര്യക്കും നിർമാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ചാക്കോച്ചൻ പുതിയ സിനിമയുടെ വരവറിയിച്ചത്. അണിയറയിൽ തമാശയുടെ മാന്ത്രികജാലം ഒരുങ്ങുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണെന്നും ചാക്കോച്ചൻ വ്യക്‌തമാക്കി.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

നിരവധി ഹിറ്റുകൾ പിറന്ന ഈ ചിരി കൂട്ടുകെട്ടിൽ നിന്നും മറ്റൊരു തകർപ്പൻ ഹിറ്റുകൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫനാണ് ഈ പുതിയ ചിത്രം നിർമിക്കുന്നത്.

‘സ്വപ്‌നക്കൂടാ’ണ് ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. പിന്നീട് ​’ഗുലുമാൽ’, ‘101 വെഡി​ങ്’, ‘കിലുക്കം കിലുകിലുക്കം’, ‘ലോലിപോപ്’, ‘ഷാജഹാനും പരീക്കുട്ടിയും’ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

Most Read: ‘സ്‌ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും’; ബക്രീദ് ഇളവിൽ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE