ഒടിടി റിലീസിനൊരുങ്ങി ദുല്‍ഖറിന്റെ ‘കുറുപ്പ്’

By Team Member, Malabar News
Malabarnews_kurupp
Representational image
Ajwa Travels

ഒടിടി പ്‌ളാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമാകാന്‍ ഒരുങ്ങി ‘കുറുപ്പ്’. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച വിവരം അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്.

പിടികിട്ടാപുള്ളിയായ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കുറുപ്പായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. കൂടാതെ ചിത്രത്തില്‍ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. 35 കോടിയാണ് മുതല്‍മുടക്ക്. കേരളത്തിനു പുറമേ അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിംഗിനായി ചെലവഴിച്ചു. 1980 കാലഘട്ടമാണ് ചിത്രത്തിൽ പുനര്‍ സൃഷ്‌ടിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണം നിര്‍വഹിച്ച ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രവും നേരത്തെ ഒടിടി റിലീസ് ചെയ്‌തിരുന്നു. എന്നാല്‍ ഒടിടി റിലീസിനൊരുങ്ങുന്ന മലയാളത്തില്‍ നിന്നുള്ള ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. സിനിമ റിലീസ് ചെയ്യുന്ന ഒടിടി പ്‌ളാറ്റ്ഫോം ഏതാണെന്നും റിലീസ് തീയതിയും ഡിസംബർ ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കിയിരിക്കുന്നത്.

Read also : പ്രിയങ്ക ചോപ്രയുടെ ‘വീ ക്യാന്‍ ബീ ഹീറോസ്’; ടീസർ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE