ദുരൂഹതകളുമായി ‘കുരുതി’; ട്രെയ്‌ലർ പങ്കുവച്ച് പൃഥ്വിരാജ്

By Team Member, Malabar News
Kuruthi
Ajwa Travels

മലയാളികളുടെ പ്രിയ യുവതാരം പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുരുതി’. ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ നിരവധി ചർച്ചകൾക്ക് വഴിവച്ച ചിത്രം കൂടിയാണ് കുരുതി. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ലഹളയടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. മലയോര പ്രദേശമായ ഈരാറ്റുപേട്ടയുടെ പശ്‌ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. തുടക്കം മുതൽ ദുരൂഹത ഉണർത്തുന്ന ദൃശ്യങ്ങളും, സംഭാഷണങ്ങളും കൊണ്ടാണ് കുരുതിയുടെ ട്രെയ്‌ലർ ഒരുക്കിയിട്ടുള്ളത്.

നവാഗതനായ മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം തന്നെ നിരവധി താരങ്ങൾ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. റോഷന്‍ മാത്യു, മണികണ്‌ഠൻ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിന്ദ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരാണ് പൃഥ്വിരാജിനൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. അനീഷ് പല്യാൽ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജൻ ആണ്. ജാക്‌സ് ബിജോയാണ് കുരുതിയുടെ സംഗീതം ഒരുക്കുന്നത്. ചിത്രം ഓഗസ്‌റ്റ് 11ആം തീയതി ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.

Read also : ‘ആൾക്കൂട്ടത്തിൽ ഒരുവൻ’ ഓഗസ്‌റ്റ്‌ 6ന് ഒടിടിയിൽ; കൊച്ചിചേരികളുടെ കഥപറയുന്ന ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE