കുട്ടനാട് ഉപ തിരഞ്ഞെടുപ്പ്; യു.ഡി.എഫ്. യോഗം ഇന്ന്

By News Desk, Malabar News
MalabarNews_pj-joseph-and-jose-k-mani
P J Joseph and Jose K Mani
Ajwa Travels

കുട്ടനാട്: കുട്ടനാട് ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ഇന്ന് യു.ഡി.എഫ് യോഗം ചേരും. മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം യോഗത്തിലുണ്ടായേക്കും. ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാനാണ് മുന്നണിയുടെ നീക്കം. ജോസ് വിഭാഗം ഇടതുപക്ഷത്തോട് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആണിത്.

കോണ്‍ഗ്രസിന്റെയും മറ്റു ഘടക കക്ഷികളുടെയും നിലപാട് മണ്ഡലത്തില്‍ പി.ജെ ജോസഫ് വിഭാഗം  മത്സരിക്കണം എന്ന് തന്നെയാണ്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായത്തോട് മുന്നണിയില്‍ പൊതുവെ യോജിപ്പില്ല. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.

സീറ്റിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി പി.ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടില്‍ യോഗം ചേരുന്നുണ്ട്. യു.ഡി.എഫ് യോഗത്തിന് ശേഷം വൈകിട്ട് കുട്ടനാട് രാമങ്കരിയിലാണ് യോഗം. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. ജേക്കബ് എബ്രഹാമിന്റെ പേരു തന്നെയാണ് ജോസഫ് വിഭാഗം നിര്‍ദേശിക്കുക എന്ന സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE