വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഒളിവില്‍

By Trainee Reporter, Malabar News
Malabar News_crime
Representational image
Ajwa Travels

തൃശൂര്‍: കുട്ടനെല്ലൂരില്‍ വനിതാ ഡോക്‌ടർ കുത്തേറ്റു മരിച്ചു. സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ദന്തഡോക്‌ടർ മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയാണ് ഇന്ന് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഡോക്‌ടർക്ക് കുത്തേറ്റത്. സംഭവത്തില്‍ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പാവറട്ടി സ്വദേശി മഹേഷ് ഒളിവിലാണ്. കുട്ടനെല്ലൂരില്‍ ഡെന്റല്‍ ക്ലിനിക് നടത്തുകയായിരുന്നു ഇവര്‍. മഹേഷുമായുള്ള സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് ഡോക്‌ടർ പോലീസില്‍ പരാതി നല്‍കിയിരുന്നു. ദന്താശുപത്രിയില്‍ വെച്ചാണ് ഡോക്‌ടർക്ക് കുത്തേറ്റത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ മഹേഷിനെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഡോക്‌ടറുടെ മരണത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Read also: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE