പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിച്ചു

By Trainee Reporter, Malabar News
Malabar News_ popular-finance
Representational image
Ajwa Travels

എറണാകുളം: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ചു. സ്വത്ത് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും ഇഡി കത്ത് നല്‍കി. ആസ്‌തി വകകള്‍ കൈമാറരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

Read also: വഞ്ചിതരാകരുത്; ജോലി വാഗ്‌ദാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്ന് മില്‍മ

പ്രതികള്‍ നേരത്തെ സ്വത്ത് വകകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചിരുന്നു. അതിനു പുറകെയാണ് സ്വത്ത് മരവിപ്പിക്കാനുള്ള നടപടി എന്‍ഫോഴ്‌സ്‌മെന്റ് സ്വീകരിച്ചത്. പോപ്പുലര്‍ ഫിനാന്‍സിന്റെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് ഇഡി ഉദ്ദേശിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട പ്രതികളെല്ലാം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്‌ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കും. പ്രതികളുടെ പൊലീസ് കസ്റ്റഡി അവസാനിക്കുന്നതിനു പിന്നാലെ ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കള്ളപ്പണ ചൂതാട്ട നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

Read also: സാമ്പത്തിക പ്രതിസന്ധി; വിരമിക്കുന്നവർക്കും രക്ഷയില്ല; ആനുകൂല്യങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE