വഞ്ചിതരാകരുത്; ജോലി വാഗ്‌ദാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്ന് മില്‍മ

By News Desk, Malabar News
Milma Union About Recruitment
Representational Image
Ajwa Travels

കോഴിക്കോട്: ജോലി വാഗ്‌ദാനം ചെയ്‌ത്‌ പലതരം തട്ടിപ്പുകള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മില്‍മ. ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്നും മില്‍മാ മലബാര്‍ മേഖലാ യൂണിയന്‍ അറിയിച്ചു. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ നിയമനം നടത്തുകയുള്ളൂ എന്ന് യൂണിയന്‍ വ്യക്തമാക്കി. ജോലി തരപ്പെടുത്തി തരാം എന്ന രീതിയില്‍ എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ അറിയിക്കണമെന്ന് മലബാര്‍ മേഖലാ യൂണിയന്‍ മാനേജിങ് ഡയറക്‌ടര്‍ കെ.എം വിജയകുമാര്‍ നിര്‍ദ്ദേശിച്ചു.

മലബാര്‍ മേഖലാ യൂണിയന് കീഴിലുള്ള പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന ഡയറി പ്ളാന്റുകളിലേക്കും, ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കും സ്ഥിര നിയമനങ്ങള്‍ നടത്തുന്നത് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് സെക്രട്ടറി ചെയര്‍മാനും കേരളാ കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് ഡയക്‌ടറര്‍ കണ്‍വീനറും ആയിട്ടുള്ള കമ്മറ്റിയാണ്.

Also Read: ബത്തേരിയിലെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഈ കമ്മറ്റിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. മലബാര്‍ മേഖലാ യൂണിയന്‍ നേരിട്ട് ഒരു തസ്‌തികയിലേക്കും സ്ഥിര നിയമനം നടത്തുന്നില്ല എന്നും എം.ഡി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE