കോഴിക്കോട്: ഇസ്‌ലാം മതം ഉപേക്ഷിച്ച് സംവിധായകന്‍ അലി അക്ബര്‍ ഇസ്‌ലാം. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രഖ്യാപനം. താന്‍ മുസ്‌ലിമല്ല ഭാരതീയനാണെന്നും താനും തന്റെ കുടുംബവും മതം ഉപേക്ഷിക്കുന്നു എന്നും ആയിരുന്നു അലി അക്ബറിന്റെ വിശദീകരണം.
ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജികള്‍ ഇട്ട ആളുകളോടുള്ള ഉത്തരമാണിതെന്നും ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്‌ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണെന്നുമായിരുന്നു അലി അക്ബറിന്റെ വിശദീകരണം.
ഇതിനെതിരെ പ്രതികരിച്ചതിന് ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചു. ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുകൂട്ടിരിയിക്കുന്നു. അതിനാൽ 30 ദിവസത്തേക്ക് തന്നെ ഫേസ്ബുക്കില്‍ നിന്നും വിലക്കിയതിന് പിന്നില്‍ അവരാണെന്നും അലി അക്ബര്‍ പറയുന്നു. തന്റെ പേര് രാമസിംഹന്‍ എന്നാക്കുകയാണെന്നും വരും ദിവസം മുതല്‍ തന്നെ എല്ലാവര്‍ക്കും അങ്ങനെ വിളിക്കാമെന്നും അലി അക്ബര്‍ പറഞ്ഞു.
Read also: സ്വകാര്യ ബസ് തട്ടി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം