ലെഹരാ ദോ…; ‘83 ‘യിലെ ഗാനം പുറത്ത്

By News Bureau, Malabar News
83 movie
Ajwa Travels

ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആസ്‌പദമാക്കി കബീർ ഖാൻ സംവിധാനംചെയ്യുന്ന ‘83‘ സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി രൺവീർ സിങ് എത്തുന്ന ചിത്രത്തിലെ ‘ലെഹരാ ദോ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

അർജിത് സിംഗ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കൗസർ മുനീറിന്റെ വരികൾക്ക് പ്രീതം സംഗീതം നൽകിയിരിക്കുന്നു. ഡിസംബർ 24നാണ് ചിത്രത്തിന്റെ റിലീസ്.

മലയാളത്തിലും ചിത്രം പ്രദർശനത്തിനെത്തും. നടൻ പൃഥ്വിരാജിന്റെ ഉടമസ്‌ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത്.

കപിൽ ദേവിന്റെ ഭാര്യ റോമിയായി ദീപിക പദുക്കോണും വേഷമിടുന്നു. കബീർ ഖാൻ, ദീപിക പദുക്കോൺ, വിഷ്‌ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, 83 ഫിലിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Deepika_Ranveer

താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Most Read: മഞ്ഞുകാലത്തെ ‘സ്‌കിന്‍ കെയര്‍’; ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE