ലൈഫ് പദ്ധതി; വയനാട്ടിൽ 296 വീടുകളുടെ നിർമാണം കൂടി പൂർത്തിയായി

By Staff Reporter, Malabar News
life mission-wayanad
Representational image
Ajwa Travels

വയനാട്: ലൈഫ്‌ ഭവനപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ കരാർ നൽകിയ 640 വീടുകളിൽ 296 എണ്ണം പൂർത്തിയായി. കോവിഡ്‌ രണ്ടാം തരംഗവും നിർമാണ രംഗത്തെ പ്രതിസന്ധിയുമെല്ലാം മറികടന്നാണ്‌ ഈ മുന്നേറ്റം. അവശേഷിക്കുന്ന 344 വീടുകളിൽ പകുതിയിലധികം വീടുകളുടെയും നിർമാണം അവസാന ഘട്ടത്തിലേക്ക്‌ കടന്നതായി ലൈഫ്‌ അധികൃതർ അറിയിച്ചു.

ജനറൽ വിഭാഗത്തിൽ 213, എസ്‌സി വിഭാഗത്തിൽ 55, എസ്‌ടി വിഭാഗത്തിൽ 76 എന്നിങ്ങനെയാണ്‌ പണി അവസാന ഘത്തിലുള്ള വീടുകളുടെ എണ്ണം. മൂന്നാം ഘട്ടമായി നെൻമേനി പഞ്ചായത്തിലാണ്‌ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയായത്‌. 58 എണ്ണം. കണിയാമ്പറ്റയിൽ 42ഉം നൂൽപ്പുഴയിൽ 34ഉം വീടുകൾ പൂർത്തിയായി.

ജില്ലയിൽ ഇതിനകം മൂന്ന്‌ ഘട്ടങ്ങളിലായി സംസ്‌ഥാന സർക്കാരിന്റെ പദ്ധതിയിലൂടെ 17,611 കുടുംബങ്ങൾക്കാണ്‌ വീട്‌ ലഭിച്ചത്‌. മൂന്നാം ഘട്ടത്തിലെ 296 കൂടാതെ ഒന്നാം ഘട്ടത്തിൽ 8451 വീടുകളും രണ്ടാം ഘട്ടത്തിൽ 3631 വീടുകളും പൂർത്തിയായി.

വിവിധ ഘട്ടങ്ങളിലായി പിഎംവൈ അർബൻ, റൂറൽ വിഭാഗങ്ങളിലായി 3366 വീടുകൾ പൂർത്തിയാക്കി. എസ്‌സി വകുപ്പിനു കീഴിൽ മാത്രം 1073 വീടും എസ്‌ടി വകുപ്പിന് കീഴിൽ 918 വീടും പൂർത്തിയാക്കി. മൂന്ന് ഘട്ടമായി ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത്‌ പൂതാടി പഞ്ചായത്താണ്. ‌ 898 വീടുകൾ. മേപ്പാടിയിൽ 808ഉം തിരുനെല്ലിയിൽ 656ഉം വീടുകൾ പൂർത്തിയായി.

Read Also: ഫാഷൻ ഗോൾഡ് തട്ടിപ്പ്; വിചാരണയ്‌ക്ക്‌ പ്രത്യേക കോടതി വേണമെന്ന്‌ അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE