‘നൻപകൽ നേരത്ത് മയക്കം’; ലിജോ- മമ്മൂട്ടി ചിത്രം പൂർത്തിയായി

By News Bureau, Malabar News
nan pakal nerathu mayakkam movie
Ajwa Travels

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘നൻപകൽ നേരത്ത് മയക്കം‘ ഷൂട്ടിംഗ് പൂർത്തിയായി. ഇന്നലെയാണ് ചിത്രീകരണം പൂർത്തിയായത്. ഒറ്റ ഷെഡ്യൂളിൽ തന്നെ ചിത്രം പൂർത്തീകരിച്ചു.

മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ മൂവി മൊണാസ്‌ട്രിയുമാണ് ചിത്രം നിർമിക്കുന്നത്. ലിജോ പെല്ലിശേരിയുടെ കഥയ്‌ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പഴനിയിലാണ് പൂർത്തിയായത്. മമ്മൂട്ടി-ലിജോ കോമ്പിനേഷനിൽ ആദ്യമായി പുറത്തിറങ്ങുന്ന ചിത്രത്തിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

രമ്യ പാണ്ട്യൻ ആണ് ചിത്രത്തിലെ നായിക. അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. പേരൻപ്, കർണൻ, പുഴു എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Most Read: മൃദുലവും സുന്ദരവുമായ ചർമത്തിന് ഇതാ നാല് ഫേസ് പാക്കുകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE