മൃദുലവും സുന്ദരവുമായ ചർമത്തിന് ഇതാ നാല് ഫേസ് പാക്കുകൾ

By News Bureau, Malabar News
Ajwa Travels

ചര്‍മ സംരക്ഷണത്തിന് പലവഴികളും തേടുന്നവരാണ് നമ്മൾ. ഇതിനായി പ്രകൃതിദത്ത മാർഗങ്ങൾ നമുക്ക് അവലംബിക്കാവുന്നതാണ്. ചർമത്തിന്റെ പ്രശ്‌നങ്ങൾക്ക് പ്രകൃതിദത്ത മാർഗത്തിലൂടെ പരിഹാരം കാണാനാകും.

മൃദുലവും സുന്ദരവുമായ ചർമം സ്വന്തമാക്കാന്‍ സഹായിക്കുന്ന നാല് ഫേസ് പാക്കുകളെ പരിചയപ്പെടാം.

തേൻ…

ചര്‍മ സംരക്ഷണത്തിന് ഏറെ നല്ലതാണ് തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍. പ്രകൃതിയിൽ നിന്നും വളരെ പെട്ടെന്ന് ലഭിക്കുന്ന സൗന്ദര്യവർധക വസ്‌തുവാണ് തേൻ. കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മം മൃദുലവും സുന്ദരവുമാകാനും തേന്‍ സഹായിക്കും.

ഇതിനായി ആദ്യം രണ്ട് ടീസ്‌പൂണ്‍ തേന്‍, നാല് ടീസ്‌പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം കഴുകി കളയുക.

വെള്ളരിക്ക…

ചർമ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. ഇതിനായി ആദ്യം രണ്ട് ടീസ്‌പൂൺ വെള്ളരിക്കയുടെ നീര്, രണ്ട് ടീസ്‌പൂൺ തക്കാളിയുടെ നീര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്‌ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യാം.

വാഴപ്പഴം…

മുഖത്തെ ചുളിവുകളെ തടയാനും ചര്‍മം തിളങ്ങാനും വാഴപ്പഴം സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്‌പൂണ്‍ തേന്‍, ഒരു ടീസ്‌പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

കറ്റാർവാഴ…

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കറ്റാർവാഴ ചർമത്തിലെ ചുളിവുകൾ, മുഖക്കുരു എന്നിവ അകറ്റാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും.

Aloe veraഇതിനായി ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. കറ്റാർവാഴ നീരിൽ അരസ്‌പൂൺ കസ്‌തൂരി മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടുന്നതും ഗുണം ചെയ്യും.

Most Read: ‘ഷബാഷ് മിത്തു’; മിതാലി രാജിന്റെ ബയോപിക് ഫെബ്രുവരിയിൽ   

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE