തദ്ദേശഭരണ തെരഞ്ഞെടുപ്പ്; വാര്‍ഡുകളിലെ സംവരണം നിശ്ചയിക്കല്‍ ഇന്നു മുതല്‍

By News Desk, Malabar News
Malabarnews_Election
Representational image
Ajwa Travels

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വാര്‍ഡുകളിലെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ ആറ് വരെയാണ് നറുക്കെടുപ്പ്. ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും നറുക്കെടുപ്പ് ഇന്നു മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേത് ഒക്ടോബര്‍ അഞ്ചിനും നടക്കും.

സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നീ അഞ്ച് വിഭാഗങ്ങള്‍ക്കാണ് സംവരണം നിശ്ചയിക്കേണ്ടത്. സ്ത്രീകള്‍ക്കുളള സംവരണം അമ്പത് ശതമാനമാണ്. പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ജനസംഖ്യാനുപാതികം ആയിട്ടാണ് സംവരണം. ഓരോ തദ്ദേശ സ്ഥാപനത്തിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ ഹാളില്‍ പ്രവേശനം അനുവദിക്കും. സാമൂഹിക അകലം പാലിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിന് അതതു ജില്ലകളില്‍ കലക്ടര്‍മാര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ക്ക് ഒക്ടോബര്‍ 6നും, കൊച്ചി, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് സെപ്റ്റംബര്‍ 30നും, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് സെപ്റ്റംബര്‍ 28നുമാണ് നറുക്കെടുപ്പ്. ത്രിതല പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. മുനിസിപ്പാലിറ്റികളില്‍ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍മാരും കോര്‍പ്പറേഷനുകളില്‍  നഗരകാര്യ ഡയറക്ടറുമാണ് നടത്തുന്നത്.

Read Also: സ്ഥിതി ഗുരുതരം, നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍; മേയർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE