കോഴിക്കോട് മിനി ലോറി അപകടത്തില്‍പ്പെട്ട് അഞ്ഞൂറോളം കോഴികള്‍ ചത്തു

By News Desk, Malabar News
Accident_2020-Sep-24
Representational Image
Ajwa Travels

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില്‍ ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി അപകടം. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികള്‍ അപകടത്തില്‍ ചത്തു. സാരമായ പരിക്കുകളോടെ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കക്കാടംപൊയിലിലെ കോഴിഫാമില്‍ നിന്നും കോഴികളുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ച ശേഷമാണ് ഒരു കടയിലേക്ക് പാഞ്ഞുകയറിയത്. പ്രദേശത്തെ വൈദ്യുതി പോസ്‌റ്റുകളും കേബിള്‍ വയറുകളും അപകടത്തില്‍ തകര്‍ന്നു. പകല്‍ സമയത്ത് വലിയ തിരക്കുള്ള അങ്ങാടിയില്‍ സംഭവം പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചത്തതും പരിക്കേറ്റതുമായ കോഴിക്കളെ നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.

Malabar News: വന്യമൃഗ ശല്യത്താല്‍ വലഞ്ഞു മലപ്പുറം മലയോര മേഖല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE