വൈത്തിരി: വയനാട് ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞു. ചുരത്തിലെ ഏഴാം വളവിന് സമീപമാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.
പോലീസും ചുരം സംരക്ഷണ സമിതിയും സ്‌ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. നിറയെ മാർബിൾ കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ പകുതി റോഡിലും മുൻഭാഗം ഗർത്തത്തിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലുമാണുള്ളത്.
Most Read: ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബറിൽ