തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് നവംബർ 29ന് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണലും അതേദിവസം നടക്കും. നവംബർ 9ന് വിജ് ഞാപനം ഇറങ്ങും. 16നാണ് നാമനിർദ്ദേശ പത്രികാ സമർപ്പണം. സീറ്റ് കേരളാ കോൺഗ്രസിന് തന്നെയെന്നാണ് എൽഡിഎഫ് ധാരണ.
ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മീഷനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ കെഎൻ ഉണ്ണികൃഷ്‌ണൻ, വിആർ സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി 11നായിരുന്നു ജോസ് കെ മാണിയുടെ രാജി.
Also Read: മുല്ലപ്പെരിയാർ; റൂൾ കർവിൽ എത്താതെ ജലനിരപ്പ്, കോടതിയെ അറിയിക്കുമെന്ന് മന്ത്രി