ന്യൂനമർദ്ദം; കേരളത്തിൽ നാളെമുതൽ മഴ കനത്തേക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

By Staff Reporter, Malabar News
rain alert-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ 11 മുതൽ 15 വരെ അതിശക്‌തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം.

തുടർന്ന് 11ന് വെള്ളിയാഴ്‌ച തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലൊഴികെ യെല്ലോ അലർട് പ്രഖ്യാപിച്ചു. 12ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം 13ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

11ന് രൂപപ്പെടുന്ന ന്യൂനമർദം ശക്‌തിപ്രാപിച്ച് അടുത്ത മൂന്നുദിവസങ്ങളിൽ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌ ഭാഗത്തേക്കു പോകുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

Read Also: ന്യൂനപക്ഷ ക്ഷേമപദ്ധതി; മുസ്‌ലിം ജമാഅത്തിന്റെ ‘വെർച്വൽ സെമിനാർ’ നാളെ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE