തിരുവനന്തപുരം: കഴക്കൂട്ടത്ത് ഭൂമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന് എംഎല്‍എ. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയ ശ്രമിക്കുന്നതായും എംഎല്‍എ പറഞ്ഞു.
മിനി സിവില്‍ സ്റ്റേഷന് നിർമിക്കാൻ പദ്ധതിയിട്ട ഭൂമി വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. നിലവില്‍ പോത്തന്‍കോട് ബ്ളോക്ക് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നതെന്ന്എം എൽഎ അറിയിച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്റ്റേ വാങ്ങി, 30 കോടി വില മതിക്കുന്ന ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് എംഎല്‍എ വ്യക്തമാക്കി. തട്ടിപ്പിൽ ബ്ളോക്ക് ഡെവലപ്പ്മെന്റ് ഓഫിസര്‍ക്കും, അസിസ്റ്റന്റ് ബ്ളോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കും മാഫിയക്കുമെതിരെ വിജലന്‍സ് അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Most Read: ലോകത്തിൽ ഏറ്റവുമധികം സ്റ്റാർട്ടപ്പുകളുള്ള ഇടമായി കേരളം മാറണം; മന്ത്രി സജി ചെറിയാൻ