റോയല്‍റ്റി, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് അപേക്ഷകള്‍ ക്ഷണിച്ചു

By Trainee Reporter, Malabar News
Malabar News_insurance for farmers
Representational image
Ajwa Travels

കല്‍പ്പറ്റ: നെല്‍വയല്‍ ഉടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ റോയല്‍റ്റിക്കും കാര്‍ഷിക വിള ഇന്‍ഷുറന്‍സിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചുവെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ അറിയിച്ചു. താത്പര്യമുള്ള കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്‌ത കര്‍ഷകര്‍ക്ക് സര്‍വീസസ് ഓപ്ഷനിലൂടെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.

നിലവില്‍ നെല്‍കൃഷി ചെയ്യുന്ന വയലുകളുടെ ഉടമസ്ഥര്‍ക്ക് 2000 രൂപ നിരക്കില്‍ റോയല്‍റ്റി ലഭിക്കും. ഈ വര്‍ഷം നികുതി അടച്ചതിന്റെ രസീത് അല്ലെങ്കില്‍ കൈവശ സര്‍ട്ടിഫിക്കറ്റ് , ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി അല്ലെങ്കില്‍ റദ്ദാക്കിയ ചെക്ക് ലീഫ് കോപ്പി ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു ഹെക്‌ടറിന് 2000 രൂപ നിരക്കില്‍ ഈ വര്‍ഷം മുതല്‍ റോയല്‍റ്റി ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ക്രെഡിറ്റ് ചെയ്യാം.

കാര്‍ഷിക വിളകള്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതും ഇനി ഓണ്‍ലൈന്‍ വഴിയാണ്. വിള ഇന്‍ഷുറന്‍സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകരും കാര്‍ഷിക ഗ്രൂപ്പുകളും, ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്‌ത്‌ സുഭിക്ഷകേരളം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കാര്‍ഷിക ഗ്രൂപ്പുകള്‍ രജിസ്‌ട്രേഷന്‍ നമ്പറും സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നെല്‍കൃഷി കൂലി ചിലവിനുള്ള സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വിള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്, അതുകൊണ്ട് കര്‍ഷകര്‍ എത്രയും വേഗം വിളകള്‍ ഇന്‍ഷുറന്‍സ് ചെയ്യണമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ അറിയിച്ചു.

Read also: മത്സ്യ സമൃദ്ധി; ഉൾനാടൻ മത്സ്യകൃഷിയിൽ പുത്തൻ പദ്ധതിയുമായി മുക്കം നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE