തിരുവനന്തപുരം: ചവറ, കുട്ടനാട് നിയസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മാറ്റണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നിയമസഭ കാലാവധി കുറവാണെന്ന് ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പുകള്‍ നീട്ടിവെക്കണമെന്നായിരുന്നു സര്‍വ്വകക്ഷിയോഗത്തിന്റെയും അഭിപ്രായം.
Related news: സര്‍വകക്ഷി യോഗം അവസാനിച്ചു; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സംസ്ഥാനം ആവശ്യപ്പെടും