രജിഷ വിജയൻ ചിത്രം ‘ഖോ ഖോ’യുടെ പ്രദർശനം നിർത്തിവെച്ചു

By News Desk, Malabar News
Ajwa Travels

രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഖോ ഖോയുടെ തിയേറ്റർ പ്രദർശനം നിർത്തിവെച്ചു. കോവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനം.

ചിത്രം ഒടിടി, ടിവി തുടങ്ങിയ സമാന്തര മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വിഷുവിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്‌. നേരത്തെ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും അണിയറ പ്രവർത്തകർ നിർത്തിവെച്ചിരുന്നു.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ 7 മണിക്ക് തിയേറ്ററുകൾ അടക്കണമെന്ന സർക്കാർ നിർദേശത്തിൽ തിയേറ്റർ ഉടമകൾ അനുകൂല നിലപാടെടുത്തു. സർക്കാർ നിർദ്ദേശിച്ച സമയ ക്രമീകരണത്തോടെ തിയേറ്റർ തുറക്കണോ, അടച്ചിടണോ എന്നത് ഉടമകളുടെ തീരുമാനം ആയിരിക്കും.

Also Read: കോൺഗ്രസ് വിട്ടുനിന്നു; ചെന്നിത്തലയുടെ പഞ്ചായത്തിൽ അധികാരം പിടിച്ച് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE