മമ്മൂട്ടി, മുരളി ഗോപി, വിജയ് ബാബു ഒന്നിക്കുന്നു; അണിയറയിൽ ബിഗ് ബജറ്റ് ചിത്രം

By Team Member, Malabar News
mammootty
Representational image
Ajwa Travels

മുരളി ഗോപിയുടെ തിരക്കഥയിൽ നായകനാകാൻ ഒരുങ്ങി മമ്മൂട്ടി. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുരളി ഗോപിയും, വിജയ് ബാബുവുമാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന പുതിയ സിനിമ അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കും. നവാഗതനായ ഷിബു ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. അതിന് ശേഷമായിരിക്കും മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ആരംഭിക്കുക. ഇത് കൂടാതെ മുരളി ഗോപിയുടെ തിരക്കഥയിൽ വിജയ് ബാബു നിർമ്മിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. ചിത്രത്തിൽ സഹ നിർമ്മാതാക്കളായ മുരളി ഗോപിയും രതീഷ് അമ്പാട്ടും  എത്തുന്നുണ്ട്. രതീഷ് അമ്പാട്ട് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Read also : പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം; ജയസൂര്യയും മഞ്‌ജു വാര്യരും ഒന്നിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE